ഡല്‍ഹി: ചൈനയില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നുമുള്ള മിസൈലുകളെ ലക്ഷ്യമിട്ട് ഇന്ത്യ മിസൈല്‍ പ്രതിരോധക്കവചം തീര്‍ക്കുന്നു. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കും. ഏതാണ്ട് 40,000 കോടി രൂപയാണ് മുതല്‍ മുടക്ക്.
പാകിസ്ഥാന് മിസൈലുകളെ തകര്‍ക്കാന്‍ ഉദ്ദേശിച്ച് മൂന്നും ചൈനയെ ലക്ഷ്യം വച്ച് രണ്ടും കവചങ്ങളാണ് ഇന്ത്യ ഒരുക്കുക. എന്നാല്‍, തങ്ങളെ തഴഞ്ഞ് റഷ്യയുമായി ഇത്രയും വലിയ ആയുധ കരാറില്‍ ഇന്ത്യ ഇടപെടുന്നതില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യന്‍ സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പുവയ്ക്കും. ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കമ്മിറ്റി അംഗീകാരം നല്കയിട്ടുണ്ട്. ചൈനയും ഉപയോഗിക്കുന്നത്് റഷ്യയുടെ മിസൈല്‍ പ്രതിരോധകവചങ്ങളാണ്.
Discussion about this post