Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകരുത് -സഞ്ജയന്‍

by Brave India Desk
Feb 13, 2015, 03:24 pm IST
in Article
Share on FacebookTweetWhatsAppTelegram

എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷം. ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്യാവുന്ന തരത്തിലുള്ള നാമമാത്രമായ പ്രതിപക്ഷം. ആം ആദ്മി ഡല്‍ഹിയുടെ ചരിത്രത്തില്‍ സിംഹാസനമേറുകയാണ്. അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്ട്രീയ നയതന്ത്രജ്ഞന്റെ മഹാവിജയത്തിന്റെ സ്ഥാനാരോഹണം..പക്ഷേ അരവിന്ദ് കെജ്രിവാള്‍ എന്ന് രാഷ്ട്രീയക്കാരന്‍ ഇത് തന്റെ രാഷ്ട്രീയ വിജയങ്ങളുടെ തുടക്കമായി ഈ തെരഞ്ഞെടുപ്പ് വിജയത്തെ കാണുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണ് നല്ലത്.
മുന്‍പ് 49 ദിവസത്തെ കെജ്രിവാള്‍ ഭരണത്തിന്റെ ഓര്‍മ്മ ആം ആദ്മി പാര്‍ട്ടിയുടെയും കെജ്രിവാളിന്റെയും മനസ്സില്‍ എന്നുമുണ്ടായിരിക്കണം. വാഗ്ദാനങ്ങള്‍ പറയാനുള്ളത് മാത്രമല്ല പ്രവര്‍ത്തിക്കാനുള്ളത് കൂടിയാണെന്ന് ആ പ്രതിസന്ധിയുടെ 49 ദിനങ്ങളില്‍ കെജ്രിവാള്‍ മറന്ന് പോയിരുന്നു. ആ ഒരു മോശം കാലത്തിന് ജനങ്ങള്‍ കെജ്രിവാളിന് മാപ്പ് കൊടുത്തെങ്കിലും അതെപ്പോഴും ഡെമോക്ലിസിന്റെ വാളായി ആം ആദ്മി സര്‍ക്കാരിന് മുകളിലുണ്ടാകും.
വലിയ പ്രതിക്ഷകളുടെ ഗോപുരത്തിലാണ് ആം ആദ്മി ഡല്‍ഹിയില്‍ സിംഹാസനമേറുന്നത്. എന്നാല്‍ തലയില്‍ വെയ്ക്കുന്നത് വലിയ മുള്‍ക്കിരീടവും.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആം ആദ്മി എന്ത് എന്ന അവ്യക്തതയ്ക്ക് ഇപ്പോഴും തിരശ്ശില വലിച്ചിടാനായിട്ടില്ല. ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ ഒതുങ്ങാനുള്ളതാണോ ആം ആദ്മി പാര്‍ട്ടി എന്ന ചോദ്യവും ബാക്കിയുണ്ട്.. രണ്ടാമത്തെ ചോദ്യത്തിന് ഒരു ദേശീയ ബദലെന്ന നിലയിലേക്ക് ആം ആദ്മി പാര്‍ട്ടിയെ അഞ്ച് വര്‍ഷത്തിനകം വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് അരവിന്ദം കെജ്രിവാള്‍ എന്ന കപ്പിത്താന്‍ പറയുകയാണെങ്കില്‍ ഡല്‍ഹി ഭരണത്തിന്റെ നേതൃത്വം മറ്റൊരാളെ ഏല്‍പിച്ച് പാര്‍ട്ടിയെ നയിക്കുകയായിരിക്കും അദ്ദേഹം ചെയ്യുന്ന പക്വമായ തീരുമാനം.

അധികാരത്തിന്റെ അപ്പക്ഷണങ്ങള്‍ രുചിച്ച് തൃപ്തിപ്പെടുന്ന പതിവ് ഉപേക്ഷിക്കുന്നവര്‍ക്ക് മഹാസിംഹാസനങ്ങള്‍ ഒരുക്കുന്നത് രാഷ്ട്രീയ ചരിത്രം പലതവണ കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ചെറിയ അധികാരങ്ങളില്‍ അടയിരുന്നാല്‍ വിരിയുന്ന മുട്ടകളില്‍ രാഷ്ട്രീയ ചരിതം കുറിക്കാന്‍ എളുപ്പമാവില്ല എന്നതും ഓര്‍മ്മയിലുണ്ടാവണം. രാജ്യത്തെ പ്രതിപക്ഷത്തിന്റെ സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അവിടേക്ക് ആം ആദ്മിയെ കൈപിടിച്ചെത്തിക്കാന്‍ അരവിന്ദ് കെജ്രിവാളിന് കഴിയുമോ എന്നാണ് പ്രസക്തമായ ചോദ്യം. അങ്ങനെയൊരുദ്ദേശം മനസ്സിലുണ്ടെങ്കില്‍ മുഖ്യമന്ത്രി പദം മറ്റൊരാളെ ഏല്‍പിച്ച് രാഷ്ട്രീയ നേതൃത്വം മാത്രം ഏറ്റെടുക്കുന്നതായിരിക്കും കെജ്രിവാളിന് ഉചിതം.
ഇടത്പക്ഷ പാര്‍ട്ടികളുടെ അപചയം, കോണ്‍ഗ്രസിന്റെ പൂര്‍ണമായ പതനം. വര്‍ഗ്ഗീയ വത്കൃതമായ സമൂഹം..ഇന്ത്യന്‍ ജനാധിപത്യം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ഒരു വലിയ സ്‌പേസ് ആം ആദ്മിക്കായി ഇപ്പോള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ഡല്‍ഹി എന്ന ഇട്ടാവട്ടത്ത് എരിഞ്ഞ് തിരലല്ല നിയോഗമെങ്കില്‍ ചില ത്യാഗങ്ങള്‍ അനിവാര്യമാണ്.
കോര്‍പ്പറേറ്റ് വിരുദ്ധതയും, അഴിിമതിയ്‌ക്കെതിരായ പോരാട്ടം കൊണ്ടും, പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രതിഛായ സൃഷ്ടിച്ചും ഡല്‍ഹിയില്‍ തുടങ്ങിവച്ച പോരാട്ടം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാന്‍ കെജ്രിവാളിന് കഴിയുമോ എന്നതാണ് ചോദ്യം

Stories you may like

ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

ഗ്രാമ സ്വരാജാണ് തന്റെ നയമെന്നൊക്കെയുള്ള ആം ആദ്മി പ്രഖ്യാപിച്ചിരുന്നെങ്കിലും അവരുടെ കോര്‍പ്പറേറ്റ് വിരുദ്ധ ലിബറല്‍ നയങ്ങള്‍ തന്നെയാണ് ഡല്‍ഹിയ്ക്ക് സ്വീകാര്യമായത്. ഇന്ത്യന്‍ ജനതയ്ക്ക് കൂടി സ്വീകാര്യമാകാവുന്ന നയങ്ങളാണത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുകയാണെങ്കില്‍ ആം ആ്ദ്മിയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകള്‍ ബാക്കി കിടപ്പുണ്ട്. തകര്‍ന്ന ഇന്ത്യന്‍ ഇടത്പക്ഷത്തിന് ബദലാവാനും ആം ആദ്മിയ്ക്ക് കഴിയും.

അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടിയാണ് ആം ആദ്മി തെരഞ്ഞെടുപ്പിന് നേരിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രിയാവാതിരിക്കുന്നത് രാഷ്ട്രീയ മര്യാദയാവില്ല എന്ന സംശയം ഉയര്‍ന്നേക്കും. എന്നാല്‍ ഡല്‍ഹി പോലുള്ള ഒറു ചെറിയ സംസ്ഥാനം ഭരിക്കാന്‍ കെല്‍പുള്ള നിരവധി നേതാക്കള്‍ ആം ആദ്മിയിലുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നു എന്ന് പറയപ്പെടുന്ന മനീഷ് നിസോദിയ ഉള്‍പ്പടെ നിരവധി നേതാക്കള്‍. കെജ്രിവാളിന്റെ രാഷ്ട്രീയ മേല്‍നോട്ടത്തില്‍ ഡല്‍ഹി ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ ഇവര്‍ക്ക് കഴിയും. തികച്ചും പ്രാദേശികമായ വിഷയങ്ങളില്‍ താണും ഉയര്‍ന്നും പോകുന്ന ഭരണത്തിന്റെ ഗ്രാഫിനൊപ്പം ഉയരുകയും താഴുകയും ചെയ്യുന്ന രീതിയിലേക്ക് കെജ്രിവാള്‍ എന്ന നേതാവ് മാറുന്നത് ഒഴിവാകുകയും ചെയ്യും…അതിനാല്‍ കെജ്രിവാള്‍ ജി അങ്ങ് ഡല്‍ഹി മുഖ്യമന്ത്രിയാകരുത്. വലിച്ചെറിയു..ഡല്‍ഹിയിലെ ആ ചെറിയ കസേര.

Tags: aaparavin kejriwal
ShareTweetSendShare

Discussion about this post

Latest stories from this section

ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുളാൻ തുടങ്ങിയ  സെപ്റ്റംബർ 25 ; ലാൽ കൃഷ്ണ അദ്വാനി എന്ന പുരുഷ കേസരി,ചരിത്ര പുരുഷനായി പരിണമിച്ച ദിനം – ശ്രദ്ധേയമായി പ്രേം ശൈലേഷിന്റെ കുറിപ്പ്

ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുളാൻ തുടങ്ങിയ സെപ്റ്റംബർ 25 ; ലാൽ കൃഷ്ണ അദ്വാനി എന്ന പുരുഷ കേസരി,ചരിത്ര പുരുഷനായി പരിണമിച്ച ദിനം – ശ്രദ്ധേയമായി പ്രേം ശൈലേഷിന്റെ കുറിപ്പ്

നടക്കുമ്പോൾ ബാലൻസ് പോകുന്നുണ്ടോ? കാഴ്ച ശക്തിയിൽ കുറവ് വരുന്നുണ്ടോ?  ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടോ? ; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം

നടക്കുമ്പോൾ ബാലൻസ് പോകുന്നുണ്ടോ? കാഴ്ച ശക്തിയിൽ കുറവ് വരുന്നുണ്ടോ? ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടോ? ; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം

ശ്രദ്ധിച്ചില്ലേൽ പണി കിട്ടും ; അടുക്കളയിലെ കട്ടിംഗ് ബോർഡ് സുരക്ഷിതമല്ലെങ്കിൽ മാരക രോഗങ്ങൾക്ക് പോലും സാധ്യത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശ്രദ്ധിച്ചില്ലേൽ പണി കിട്ടും ; അടുക്കളയിലെ കട്ടിംഗ് ബോർഡ് സുരക്ഷിതമല്ലെങ്കിൽ മാരക രോഗങ്ങൾക്ക് പോലും സാധ്യത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പരാതിയും പരിഭവവുമായി കാലം കഴിച്ചിരുന്ന ഇന്ത്യയല്ലിത്;  അജ്ഞാതരുണ്ട് .. ജാഗ്രതൈ

പരാതിയും പരിഭവവുമായി കാലം കഴിച്ചിരുന്ന ഇന്ത്യയല്ലിത്; അജ്ഞാതരുണ്ട് .. ജാഗ്രതൈ

Next Post
പാക്കിസ്ഥാനിലെ ഷിയ പള്ളിയില്‍ ഭീകരാക്രമണം:22 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഷിയ പള്ളിയില്‍ ഭീകരാക്രമണം:22 പേര്‍ കൊല്ലപ്പെട്ടു

Latest News

ഫിറ്റ്‌നെസ്സിന്റെ ഭാഗമായി ഉപ്പ് പാടെ ഒഴിവാക്കി, ബിപി കുറഞ്ഞ പല്ല് പോലും നഷ്ടപ്പെട്ടു; ശ്രീദേവിയുടെ മരണത്തില്‍ ആദ്യമായി തുറന്ന് പറച്ചിലുമായി ബോണി കപൂര്‍

ഫിറ്റ്‌നെസ്സിന്റെ ഭാഗമായി ഉപ്പ് പാടെ ഒഴിവാക്കി, ബിപി കുറഞ്ഞ പല്ല് പോലും നഷ്ടപ്പെട്ടു; ശ്രീദേവിയുടെ മരണത്തില്‍ ആദ്യമായി തുറന്ന് പറച്ചിലുമായി ബോണി കപൂര്‍

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കനക്കുന്നു; ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

വിമാന ജീവനക്കാർ പെർഫ്യൂം ഉപയോഗിക്കരുത് ; പുതിയ നിർദ്ദേശവുമായി ഡിജിസിഎ

വിമാന ജീവനക്കാർ പെർഫ്യൂം ഉപയോഗിക്കരുത് ; പുതിയ നിർദ്ദേശവുമായി ഡിജിസിഎ

രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസ്; ന്യൂസ് ക്ലിക്കിന്റെ ഓഫീസ് അടച്ചു പൂട്ടി ഡൽഹി പോലീസ്

രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസ്; ന്യൂസ് ക്ലിക്കിന്റെ ഓഫീസ് അടച്ചു പൂട്ടി ഡൽഹി പോലീസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies