തിരുവനന്തപുരം: മൂന്നാം മുന്നണിയുടെ വിജയം ഉറപ്പാക്കാനുള്ള ദൗത്യം ധീരതയോടെ ഏറ്റെടുക്കുമെന്ന് നിയുക്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കഠിനാധ്വാനം ആവശ്യമുള്ള ഉത്തരവാദിത്വമാണ് നിര്‍വഹിക്കേണ്ടതെന്നും കുമ്മനം പ്രതികരിച്ചു.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയതായിരുന്നു കുമ്മനം. വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുതിയ സംസ്ഥാന പ്രസിഡന്റിന് വരവേല്‍പ്പ് നല്കി.
സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. ഇന്ന് ബി.ജെ.പി ഓഫീസിലെത്തി കുമ്മനം അധ്യക്ഷനായി ചുമതലയേല്‍ക്കും.
Discussion about this post