ഹൈദരാബാദ്: സിനിമാ നടിയും വൈ.എസ്.ആര്. കോണ്‍ഗ്രസ് എം.എല്‍.എ.യുമായ റോജയെ ആന്ധ്രാ നിയമസഭയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ പിടിച്ചുലച്ച വായ്പാതട്ടിപ്പിനെതിരെ നിയമസഭയ്ക്കുള്ളില്‍ നടന്ന പ്രതിഷേധമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്.
പാര്‍ലമെന്ററികാര്യ മന്ത്രി വൈ. രാമകൃഷ്ണ റാവുവാണ് റോജയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സായതിനെത്തുടര്‍ന്ന് സ്പീക്കര്‍ റോജയെ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ റോജ അദ്ദേഹത്തിനെതിരെ സഭ്യേതരപരാമര്ശം നടത്തിയെന്നാണ് ഭരണകക്ഷിയുടെ ആരോപണം.
Discussion about this post