തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന് ചുമതലയേറ്റു. ബി.ജെ.പിയ്ക്ക് കേരളത്തില്‍ ജനമുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
സമകാലിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ പദവി ഒരു ആഭരണമായല്ല കാണുന്നത്. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്വമാണ് പുതിയ പദവിയെന്നും കുമ്മനം പറഞ്ഞു.
Discussion about this post