ബറേലി : കാമുകനെ കാണുന്നത് വിലക്കിയതിന് പതിനാറുകാരി അമ്മയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ചായയിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്താനാണ് പെൺകുട്ടി ശ്രമിച്ചത്. അമ്മയായ സംഗീത യാദവ് ബോധം കെട്ട് വിണതോടെ പരിഭ്രാന്തയായ പെൺകുട്ടി അയൽവാസികളുടെ സഹായം തേടി. ആശുപത്രിയിലെത്തിച്ച അമ്മ അപകടനില തരണം ചെയ്തതായാണ് വിവരം.
പ്രണയബന്ധത്തിൽ നിന്ന് വിലക്കിയതിനെ തുടർന്ന് പെൺകുട്ടിയും ആൺസുഹൃത്തും ചേർന്നാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാമുകനെ കാണുന്നത് നിർത്തണമെന്നും ഇല്ലെങ്കിൽ വീട്ടിൽ പൂട്ടിയിടുമെന്നും അമ്മ മുന്നറിയിപ്പ് നൽകി. ഇതോടെ ഇരുവരും ചേർന്ന് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
പെൺകുട്ടിയുടെ ആവശ്യത്തിനനുസരിച്ച് കാമുകൻ ഹിമാൻഷു കുമാർ വിഷം എത്തിച്ചു നൽകി. സംഭവത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ കേസെടുത്തതായി
പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അച്ഛൻ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്.
Discussion about this post