1- ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ 1937ല്‍ സ്ഥാപിച്ച പത്രമാണ് നാഷനല്‍ ഹെറാള്‍ഡ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) ആയിരുന്നു പ്രസാധകര്. ഇതിന്റെ ആസ്തികള്‍ സോണിയയും രാഹുലും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് കട്ടിയെടുക്കുന്നുവെന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ ആരോപണം.
2- 2008ല്‍ 71 വര്‍ഷത്തിനുശേഷം പത്രം പൂട്ടി. കോണ്‍ഗ്രസ് 90 കോടി രൂപ പത്രത്തിന് കടം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കമ്പനിയുടെ സ്വത്തുക്കളും ബാധ്യതയും ‘യങ് ഇന്ത്യന്‍’ എന്ന ലാഭേച്ഛയില്ലാത്ത കമ്പനിക്ക് കൈമാറിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകന് രാഹുല്‍ ഗാന്ധിയുടെയും പക്കലാണ് ‘യങ് ഇന്ത്യന്‍’ കമ്പനിയുടെ 38 ശതമാനം ഓഹരികളും. മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ, സുമന് ദുബെ എന്നിവരുടെ പക്കലാണ് ബാക്കി ഓഹരികള്‍.
3-എ.ജെ.എല്ലിന്റെ കടബാധ്യത ഏറ്റെടുക്കുക, ഈ ബാധ്യതയെ ഓഹരികളാക്കി മാറ്റുക, പത്രമിറക്കാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
4-എ.ജെ.എല്‍ കമ്പനിയുടെ 5000 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കാനാണ് സോണിയയും രാഹുലും മറ്റു കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൈമാറ്റം നടത്തിയതെന്നാണ് ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗം സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം. 2012ല്‍ ഡല്‍ഹിയിലെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വാമി പരാതി നല്കി. ഈ ഹര്‍ജിയാണ് നാഷനല്‍ ഹെറാള്‍ഡ് കേസായി മാറിയത്.
5-കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ച തുകയില്‍നിന്ന് 90 കോടി രൂപ പലിശരഹിതവായ്പയായി നല്കിയതും അത് പിന്നീട് എഴുതിത്തള്ളാന്‍ തീരുമാനിച്ചതും വഴിവിട്ടുള്ള നടപടിയാണെന്ന് ആരോപണം. എ.ജെ.എല്ലിന്റെ ഓഹരികള്‍ യംങ് ഇന്ത്യനിലേക്ക് മാറ്റാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് തീരുമാനിച്ചത് ഓഹരിയുടമകള്‍ അറിയാതെയാണ്. എ.ജെ.എല്‍ ആസ്തികള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ആരോപണമുണ്ട്.
6- കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് 2014ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ആറ് പേര്‍ക്ക് ഡല്‍ഹിയിലെ വിചാരണകോടതി നോട്ടീസ് അയച്ചു. ആ നോട്ടീസിന് സ്റ്റേ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളിയതോടെ കോണ്‍ഗ്രസ് വെട്ടിലായി. വിഷംയ വീണ്ടും ചര്‍ച്ചയായി.
7-ശനിയാഴ്ച പ്രതിസ്ഥാനത്തുള്ള സോണിയയും രാഹുലും ഉള്‍പ്പടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കര്‍ശന സുരക്ഷയായിരുന്നു ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
8-സോണിയയും രാഹുലും ജാമ്യത്തിന് അപേക്ഷ നല്‍കാതെ ജയിലില്‍ പോകുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നെങ്കിലും എല്ലാവരും ജാമ്യാപേക്ഷ നല്‍കുകയും ജാമ്യം ലഭിക്കുകയും ചെയ്തു
9-ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസില്‍ അപ്പീല്‍ പോകാത വിഷെയ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം
10-അതേസമയം കോടതിയിലുള്ള കേസ് തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നാണ് ബിജെപി നിലപാട്. എന്‍ഡിഎ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള കേസാണ് ഇത്. ബിജെപിയല്ല കേസിന് പിന്നില്‍. ഇതിന്രെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് ശരിയെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post