ഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി മുന്‍ സിഎജി വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്.പല ആവശ്യങ്ങള്‍ക്കായി നിലവറയില്‍ നിന്നെടുത്ത 266.272 കിലോ ഗ്രാം സ്വര്‍ണം തിരിച്ചെത്തിച്ചില്ലെന്ന ഗൗരവകരമായ വെളിപ്പെടുത്തലാണ് വിനോദ് റായി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 82 തവണയായി എത്രയും സ്വര്‍ണതകിടുകള്‍ പുറത്ത് കൊണ്ടു പോയി. ക്ഷേത്രാവശ്യത്തിനായി ഉരുക്കാന്‍ കൊണ്ടു പോയ ഈ തകിടുകളില്‍ 78 തകിടുകള്‍ മാത്രമാണ് ഉപയോഗിച്ചത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും, സ്വര്‍ണം പുശുന്നതിനാണ് സ്വര്‍ണം എടുത്ത് കരാറുകാരന് നല്‍കിയത്. ഇതില്‍ ഉപയോഗിച്ച സ്വര്‍ണത്തിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.
2008-2009 വര്‍ഷം ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കണക്കാക്കുന്നതിന് വേണ്ടി സുപ്രിംകോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസാണ് ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
Discussion about this post