തിരുവനന്തപുരം:ദേശീയ ഗെയിംസിന് ആവേശോജ്ജ്വല സമാപനം. 91 സ്വര്‍ണവുമായി സര്‍വ്വീസസ് കിരീടം നേടി. 154 പോയിന്റാണ് സര്‍വ്വീസസിന് ഉള്ളത്.
അത്‌ലറ്റിക്‌സില്‍ വന്‍ മെഡല്‍വേട്ട നേടിയ കേരളം 54 സ്വര്‍ണത്തോടെ രണ്ടാം സ്ഥാനത്തെത്തി. 161 പോയിന്റാമ് കേരളം സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് അവസാനദിനത്തില്‍ കേരളം കാഴ്ച വച്ചത്.
വനിതകളുടെ 4 ഗുണം 400 മീറ്ററില്‍ മീറ്റ് റെക്കോഡോടെ കേരളം സ്വര്‍ണം നേടി. വനിത വിഭാഗം ബാസ്‌കറ്റ്‌ബോള്‍, വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ എം. മീനാകുമാരി, വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീന, പുരുഷന്‍മാരുടെ 60 കിലോവിഭാഗം ബോക്‌സിങ്ങില്‍ കുല്‍വിന്ദര്‍, വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ അനു മറിയം ജോസ്, ടിന്റു ലൂക്ക, ആര്‍. അനു, അനില്‍ഡ തോമസ് എന്നിവരും ഇന്ന് സ്വര്‍ണം നേടി. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരള ടീം മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. മൂന്നു മിനിട്ടും 35.27 സെക്കന്‍ഡുമെടുത്താണു കേരളം സ്വര്‍ണം നേടിയത്.
വനിത വിഭാഗം ബാസ്‌കറ്റ്‌ബോള്‍, വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ എം. മീനാകുമാരി, വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീന, പുരുഷന്‍മാരുടെ 60 കിലോവിഭാഗം ബോക്‌സിങ്ങില്‍ കുല്‍വിന്ദര്‍, വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ അനു മറിയം ജോസ്, ടിന്റു ലൂക്ക, ആര്‍. അനു, അനില്‍ഡ തോമസ് എന്നിവരിലൂടെയാണ് കേരളത്തിന്റെ സുവര്‍ണ നേട്ടം 54ല്‍ എത്തിയത്. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരള ടീം മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. മൂന്നു മിനിട്ടും 35.27 സെക്കന്‍ഡുമെടുത്താണു കേരളം സ്വര്‍ണം നേടിയത്.
അഞ്ച് സ്വര്‍ണവും, മൂന്ന് വെള്ളിയും ഇന്ന് അത്‌ലറ്റിക്‌സില്‍ കേരളം നേടി. മൊത്തം 13 സ്വര്‍ണവും അത്‌ലറ്റിക്‌സില്‍ കേരളം സ്വന്തമാക്കി. ആകെ 21 മെഡലുകള്‍ ഇന്ന് കേരളം നേടി.
Discussion about this post