മംഗലുരു: അസഹിഷ്ണുതയെുറിച്ചുള്ള ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞു. തിയറ്ററിനകത്ത് പ്രവേശിച്ച പ്രവര്‍ത്തകര്‍ പ്രതിശേധിച്ചതോടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്തിവെക്കുകയാണെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.
മൂന്ന് തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചിരുന്ന സിനിമ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റി സെന്റര്മാള്, ഫോറം ഫിസ മാള്‍, ഭാരത് മാള്‍ എന്നിവിടങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. കൂടാതെ ഷാരൂഖാന്റെയോ, അമീര്‍ഖാന്റെയോ സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അസഹിഷ്ണുതയെ കുറിച്ചുള്ള ഷാരൂഖാന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സിനിമയുടെം പ്രദര്‍ശനം തടഞ്ഞതെന്ന് ബജ്റംഗ്ദള്‍ കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്‍ വ്യക്തമാക്കി.
Discussion about this post