തിരുവനന്തപുരം: ബിജെപിക്ക് പിണറായി വിജയനുമായി യാതൊരു അന്തർധാരയും ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കർണാടകത്തിൽ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്നായിരുന്ന മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ വെളിപ്പെടുത്തിലോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
എച്ച്.ഡി ദേവഗൗഡ പറഞ്ഞത് പിണറായിയെക്കുറിച്ചല്ലേ? അദ്ദേഹത്തിന്റെ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ദേവഗൗഡ പിണറായിയോട് എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ബി.ജെ.പിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തർധാരയുമില്ല. ഇങ്ങോട്ട് വല്ലതുമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ദേവഗൗഡയുടെ പരാമർശത്തെ തള്ളി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
Discussion about this post