തിരുവനന്തപുരം: കേരളം സ്വന്തമായി നിർമ്മിക്കുന്ന നിള വൈൻ രണ്ടു മാസത്തിനകം ണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളിൽ നിന്നാണ് വൈൻ ഉത്പാദിപ്പിക്കുന്നത്. 750 മില്ലി ലിറ്റർ 1000 രൂപയായിരിക്കും വില.
കാർഷിക സർവ്വകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്‌ക്കുമുള്ള എക്സൈസ് ലൈസൻസ് ലഭിച്ചു. എന്നിവയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈൻ ബോർഡിന്റെയും ഇന്ത്യയിലെ മുൻനിര വൈൻ ഉത്പാദകരായ നാസിക്കിലെ സുല വൈൻ യാർഡിന്റെയും അംഗീകാരം ഇതിനോടകം തന്നെ കാർഷിക സർവ്വകലാശാലയ്ക്ക് ലഭിച്ചു കഴിഞ്ഞു.
സർവ്വകലാശാലയുടെ അഗ്രിക്കൾച്ചർ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് വൈൻനിർമ്മിക്കുന്നത്. യന്ത്രവത്കൃത സംവിധാനത്തിലൂടെ ഒറ്റ തവണ 125 ലിറ്റർ ഉത്പാദിപ്പിക്കാനാവും. പഴച്ചാർ പുളിപ്പിക്കുന്നതിന് ഒരു മാസവും 6 മാസം പാകപ്പെടുത്തുന്നതിനും വേണം. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയവ വിളവെടുപ്പിനുശേഷം ഗണ്യമായ ഒരുഭാഗം കേടായി നശിക്കുകയാണെന്നും വൈൻ ഉത്പാദനം വ്യാപകമായാൽ ഇതിനും പരിഹാരമാകുമെന്നും കാർഷിക സർവ്വകലാശാല അധികൃതർ പറയുന്നു.
Discussion about this post