കൊച്ചി: ബാങ്ക് ജീവനക്കാരുടെ സമരം മൂലം ഈ മാസം 25 മുതല്‍ അഞ്ച് ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. യുണൈറ്റഡ് ഫോറം ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
25 മുതല്‍ 28 വരെ നാല് ദിവസമാണ് പണിമുടക്ക്. 29 ഞായറാഴ്ചയായതിനാല്‍ ഫലത്തില്‍ അഞ്ചുദിവസം ബാങ്കുകള്‍ നിശ്ചലമാകും.
2012 ഒക്‌ടോബറില്‍ കാലാവധി കഴിഞ്ഞ വേതന പരിഷ്‌കരണ കരാര്‍ പുതുക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബെഫി, ഐ.എന്‍.ബി.ഇ.എഫ്, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ലിയു, എന്‍.ഒ.ബി.ഒ. എന്നീ കേന്ദ്ര സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചതോടെ ബാങ്കിംഗ് മേഖല ചലിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രദിവസം നീണ്ടുനില്‍ക്കുന്ന ബാങ്കിംഗ് പണിമുടക്കു നടക്കുന്നത്.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനു തീരുമാനമുണ്ട്.
Discussion about this post