തിരുവനന്തപുരം: പിണറായി വിജയന് നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടുപിടിയ്ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പച്ചക്കള്ളങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നത് ഉമ്മന്‍ചാണ്ടിയ്ക്ക് ഭൂഷണമായേക്കാമെന്നും എന്നാല്‍ അത് മുഖ്യമന്ത്രിയ്ക്ക് ഭൂഷണമല്ലെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഗീയത വളര്‍ത്തുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ കേസെടുക്കുകയാണ് വേണ്ടത്. അല്ലാതെ രാഷ്ട്രീയമായി ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉദ്ദേശ്യം മറ്റ് പലതുമാണെന്നും കുമ്മനം സൂചിപ്പിച്ചു.
കുമ്മനത്തിന്രെ ഫേസ്ബുക്ക് പോസ്റ്റിന്രെ പൂര്‍ണ്ണ രൂപം:
ദേശാഭിമാനിയും ശ്രീ പിണറായി വിജയനും ഉയര്‍ത്തിക്കൊണ്ട് വരുന്ന കുപ്രചാരണങ്ങള്‍ക്ക് ബഹുമാന്യനായ കേരളത്തിന്റെ മുഖ്യമന്ത്രി കുടപിടിക്കുന്നത് ഭൂഷണമല്ല . ഉമ്മന്‍ ചാണ്ടി കേവലമൊരു കോണ്‍ഗ്രസ് നേതാവ് മാത്രമല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് . ഞാന്‍ പറഞ്ഞതെന്തെന്ന് കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരമൊരു പ്രതികരണം ഉണ്ടാവില്ലായിരുന്നു.
കാര്യങ്ങള്‍ അറിയാന്‍ ഇന്റലിജന്സുള്പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നിരിക്കേ പച്ചക്കള്ളങ്ങള്‍ക്ക് ഇങ്ങനെ ചൂട്ടു പിടിക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് ഭൂഷണമായേക്കാം . പക്ഷേ മുഖ്യമന്ത്രിക്ക് ഭൂഷണമല്ല . ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് വര്‍ഗീയത വളര്‍ത്തുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ എനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത് .
അതല്ലാതെ രാഷ്ട്രീയമായി ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉദ്ദേശ്യം മറ്റ് പലതുമാണെന്ന് തെളിയുന്നു .അഴിമതിയും ദളിത് പീഡനങ്ങളും അരങ്ങ് വാഴുമ്പോള്‍ രാഷ്ട്രീയ എതിരാളിയെ താറടിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നതെന്ത് കൊണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കും . കാലങ്ങളായി ഇവിടെ നടക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തി വീഴുമോ എന്ന ഭയമാണ് ഇതിന്റെയെല്ലാം പിന്നില്‍ .
പച്ചനുണകള്‍ പ്രചരിപ്പിക്കാന്‍ ബഹുമാന്യരായ കാനം രാജേന്ദ്രനും വി എസ് അച്യുതാനന്ദനും കൂട്ടു നില്ക്കുന്നതും നിര്‍ഭാഗ്യകരമാണ് . ഇത് ഇടത് വലത് കക്ഷികള്‍ ഒത്തു ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
നുണ പ്രചാരണത്തിലൂടെ എന്നേയും പാര്‍ട്ടിയേയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ ചെയ്യും . രാഷ്ട്രീയ അയിത്തത്തിന്റെ വക്താക്കള്‍ക്ക് ജനങ്ങള്‍ തക്കതായ മറുപടി നല്കുന്ന കാലം വിദൂരമല്ല.
Discussion about this post