ഫ്ളോറിഡ: ചരിത്രത്തിലാദ്യമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിച്ച് റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറങ്ങി. അതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതുചരിത്രം പിറന്നു. ശാസ്ത്രലോകത്തിന്റെ ഏറെ നാളായുള്ള പരിശ്രമങ്ങള്‍ക്കാണ് ഫലം കണ്ടത്.
തിങ്കളാഴ്ച രാത്രിയിലാണ് 11 ചെറു ഉപഗ്രഹങ്ങളുമായി സ്പേസ് എക്സ് എന്ന കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള കമ്പനി ഫാല്‍ക്കണ്‍9 റോക്കറ്റ് വിക്ഷേപിച്ചത്. ജോലി പൂര്‍ത്തിയാക്കിയ റോക്കറ്റ് സുരക്ഷിതമായി ഭൂമിയില്‍ ഇറങ്ങി.
തിരിച്ചിറങ്ങിയ റോക്കറ്റിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്നും എന്‍ജിനീയര്‍മാര്‍ അറിയിച്ചു. റോക്കറ്റ് വിക്ഷേപിച്ച് ആറുമൈല്‍ (9.5 കിലോമീറ്റര്‍) സഞ്ചരിച്ച് 10 മിനിറ്റിനു ശേഷമാണ് ലംബമായി തിരിച്ചിറങ്ങിയത്.
വിക്ഷേപണം ചെയ്ത അതേയിടത്താണ് റോക്കറ്റ് തിരിച്ച് ലാന്‍ഡ് ചെയ്തത്. ഒരു പൊട്ടിത്തെറി ശബ്ദത്തോടെയാണ് റോക്കറ്റ് ഇറങ്ങിയത് ഒരു പൊട്ടിത്തെറി ശബ്ദത്തോടെയാണ് റോക്കറ്റ് ഇറങ്ങിയത്. മിഷന് പരാജയപ്പെട്ടെന്നാണ് ആദ്യം ശാസ്ത്രജ്ഞര്‍ കരുതിയത്. എന്നാല്‍, എല്ലാവരെയും ആഹ്ളാദത്തിലാക്കി റോക്കറ്റ് ലോഞ്ചിങ് കൃത്യമായി. റോക്കറ്റ് തിരിച്ചിറങ്ങിയത് വന്‍ ആഘോഷത്തോടെയാണ് ശാസ്ത്രജ്ഞര്‍ ആഘോഷിച്ചത്. സംഭവം വീക്ഷിക്കാന്‍ 47 മീറ്റര്‍ ഉയരത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മുമ്പും കമ്പനി റോക്കറ്റ് സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു.
എലോണ്‍ മസ്കിന്റെ നേതൃത്വത്തിലു് സ്പേസ് എക്സ് കമ്പനിയാണ് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. വിപ്ലവകരമായ നിമിഷമെന്നാണ് മസ്ക് സംഭവത്തെ വിശേഷിപ്പിച്ചത്. ബഹിരാകാശ പര്യവേക്ഷണത്തിന് പുത്തന്‍ അധ്യായമാണ് രചിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post