ഡല്‍ഹി: അമേരിക്കന്‍ അധികൃതരുടെ നിരീക്ഷണത്തിലുള്ള സര്‍വകലാശാലകളിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച സംഭവത്തില്‍ രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അമേരിക്കന്‍ അധികൃതരുടെ മറുപടിയ്ക്ക് കാത്തിരിക്കുകയാണെന്നും സുഷമ സ്വരാജ് അറിയിച്ചു.
സാന്‍ ഹോസെയിലെ സിലിക്കണ്‍ വാലി സര്‍വകലാശാല, ഫ്രെമോണ്ടിലെ നോര്‍ത്ത് വെസ്റ്റേണ്‍ പോളിടെക്നിക്ക് സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവേശനം നേടിയവരാണ് കുഴപ്പത്തിലായത്. 14 വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച അവിടങ്ങളിലേക്ക് പോകാന്‍ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ അധികൃതര്‍ തടയുകയായിരുന്നു. എന്നാല്‍ തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാവാം തിരിച്ചയച്ചതെന്നാണ് സര്‍വകലാശാലകളുടെ പ്രതികരണം.
സര്‍വകലാശാലകളെ സംബന്ധിച്ച സംശയമറിയിച്ച് അമേരിക്കന്‍ കസ്റ്റംസ് അധികൃതര്‍ ഡിസംബര്‍ 19നയച്ച മറുപടി മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്.
Discussion about this post