Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എന്റെ ആരുമല്ല സുരേഷ് ഗോപി;പക്ഷേ ഏഴകൾക്ക് ആരോ ആണ്,ഇതിലും വലുത് കണ്ടപ്പോൾ തൊണ്ടയിൽ കുരുവായിരുന്നുവല്ലോ; ജി ശക്തിധരൻ

by Brave India Desk
Nov 1, 2023, 08:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയുടെ പരാതിക്ക് പിന്നാലെ നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകളിൽ പ്രതികരിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. വിവാദത്തിൽ മാദ്ധ്യമങ്ങൾ കാണിക്കുന്ന തിടുക്കവും അദ്ദേഹം കുറ്റപ്പെടുത്തി.

എന്റെ ആരുമല്ല
സുരേഷ് ഗോപി; പക്ഷെ
ഏഴകൾക്ക് ആരോ ആണ്
സുരേഷ് ഗോപിയിൽ നിങ്ങളിലുള്ളതിനേക്കാൾ നന്മ ഉണ്ടോ എന്നെനിക്കറിയില്ല. അതെന്റെ അന്വേഷണ വിഷയമേയല്ല. മുമ്പും ആയിരുന്നിട്ടില്ല.ഇനിയും ആകില്ല. മറ്റൊന്നറിയാം .അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസ് നിയമകോടതി എന്താണ് എന്നുപോലും തുറന്നുനോക്കും മുൻപ് മിന്നൽ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ആഢ്യത്വമുള്ളവർ വിധിയെഴുതികഴിഞ്ഞു. മാന്യത ചമഞ്ഞ ആ വിധിയെഴുത്തിനു തൂലിക എടുത്ത മിക്ക മാധ്യമ സിംഹങ്ങളുടെയും സിംഹികളുടെയും എഴുത്തുകാരികളുടെയും മനസ്സിൽ നന്മയുടെ കണികപോലുമുണ്ടാകില്ല . ഭൂമിയിൽ
ഇതുവരെയുള്ള ഹര്ജികളൊക്കെ സബൂറാക്കി കഴിഞ്ഞോ നിങ്ങൾ? ഇതിലും വലുത് കണ്ടപ്പോൾ തൊണ്ടയിൽ കുരുവായിരുന്നുവല്ലോ . വീണ തായ്ക്കെണ്ടിയിൽ എന്നൊരു മന്ത്രി പത്‌നി ക്കെതിരായ ഹര്ജി ഈ കോടതിയിൽ എവിടെയെങ്കിലും കിടപ്പുണ്ടോ ? കേരളത്തിലെ ഖജനാവിലെ ദാരിദ്ര്യം നീക്കാൻ തന്തയും മോളും കൂടി കൊണ്ട് തള്ളുകയായിരുന്നല്ലോ!
ഒരു നടനെ കയ്യിൽ കിട്ടിയപ്പോൾ അര്മാദിച്ചു തുള്ളിച്ചാടിയപ്പോൾ ഓർക്കേണ്ടതായിരുന്നില്ലേ സഹോദരീ ഈ സമൂഹം ഉണർന്നുതന്നെ ഇരിപ്പുണ്ട് എന്ന്. അർധരാത്രിക്ക് സൂര്യനുദിച്ചപ്പോൾ കണ്ണിൽപെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ ?
ഒരു പകൽ മുഴുവൻ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോൾ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്. ?
രാത്രിയോടെ വേദി ഒരുക്കിത്തന്ന മന്ത്രിമാരുടെയും രാഷ്ട്രീയ പുംഗവന്മാരുടെയും ചരിത്രം പഠിക്കണമെങ്കിൽ ചെന്നൈ നഗരത്തിലെ തടാകത്തിൽ 2010 ഫെബ്രുവരി 11 നു ചത്തുമലച്ചുകിടന്ന സ്ഫടികം പോലെ സംശുദ്ധമായ പൊതുജീവത്തിന്റെ ഉടമ ഡബ്‌ളു ആർ വരദരാജന്റെ ജീവിതകഥയിലേക്കു ഒന്ന് എത്തിനോക്കണം.
നിങ്ങൾ കേട്ടിട്ടുണ്ടോ ആ പേര് ?നിങ്ങൾ കണ്ടിട്ടുണ്ടോ ചിരിമായാത്ത ഇരുത്തം വന്ന ആ വട്ടമുഖം? പഴയ റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ? സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായിരുന്ന വരദരാജൻ, തോഴരുടെ കൺകണ്ട ദൈവമായിരുന്നു.
അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു മുതിർന്ന വനിതാ സഖാവിന്റെ ഫോണിൽ മൂന്നോ നാലോ സഭ്യമായ ഭാഷയിലെഴുതിയ വാട്ടസ് ആപ്പ് മെസ്സേജ് എത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ നിഷ്‌ക്കളങ്കയായ സരസ്വതി കണ്ടെത്തി. അവരുടെ കുടുംബജീവിതത്തിൽ അസ്വാരസ്യം നാമ്പിട്ട സമയം ആയിരുന്നു അത്. .പാർട്ടിയിലെ ഉന്നത നേതാവ് വരദരാജന്റെ എതിർ ഗ്രൂപ്പു അത് മുതലാക്കി പാർട്ടി കേന്ദ്രകമ്മിറ്റിക്ക് പരാതി അയച്ചു. ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് പാർട്ടി ‘കോടതി’യിൽ കേസ് എടുത്തു. വരദരാജൻ പാർട്ടിക്ക് മാപ്പപേക്ഷിച്ചു രണ്ടു കത്തു കൊടുത്തു. സൂചികൊണ്ട് എടുക്കാവുന്ന പ്രശ്നം ‘യന്ത്ര’മനുഷ്യനായ കാരാട്ട് തൂമ്പ കൊണ്ട് എടുത്തു. 64 കാരനായ വരദരാജന്റെ കുടുംബം കലക്കി. കൊൽക്കത്തയിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ വരദരാജനെ പാർട്ടിയിൽ നിന്ന് പുറത്താക്കി .ഏറ്റവും ചെറിയ ശിക്ഷ! സ്‌നേഹമയിയായ വരദരാജൻ ആരാണെന്ന് അറിയാത്ത മലയാളിയോട് ആ സ്‌നേഹത്തിടമ്പിനെക്കുറിച്ചു ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അപമാനിതനായ വരദരാജൻ ചെന്നൈയിലെ തടാകത്തിൽ ചാടി ആത്മഹത്യചെയ്തു. അതേ കാരാട്ട് എങ്ങിനെയാണ് എം എം മണിയെന്ന കശ്മലനെ നെഞ്ചോട് ചേർത്തു പിടിച്ചു ലാളിക്കുന്നത് എന്ന് ചോദിക്കരുത്? ചെലവിന് കൊടുക്കുന്നത് ആരാണെന്ന് നോക്കിയാൽ മതി.
സുരേഷ് ഗോപി താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എങ്ങിനെയൊക്കെ തോൽപ്പിക്കാമോ അതൊക്കെ ചെയ്യണം .ഞാനും ഒപ്പമുണ്ട് .പക്ഷെ രാഷ്ട്രീയ പകതീർക്കാൻ ഏതെങ്കിലും പുഴയിൽ മുക്കി കൊല്ലരുത്. അശരണരായ ഒരു പാട് ഏഴകളുടെ കണ്ണീർ ഒപ്പുന്നവനെ,(അത് സത്യമാണെങ്കിൽ ) മാനിക്കണം. ഇരുതല മൂർച്ചയുള്ള വാളാണ് ഇത് . പക്വമായി തന്നെ കൈകാര്യം ചെയ്യണം . നടൻ ധനാഢ്യനാണ് . ആരെയും വിലക്കെടുക്കാൻ പോന്ന സമ്പത്തുള്ളവൻ .പക്ഷെ അവന്റെ മാനവും വിലപ്പെട്ടതാണ് .നഷ്ടപ്പെട്ടതൊന്നും അയാൾക്ക് തിരിച്ചുകൊടുക്കാൻ പറ്റില്ല. അതും വിലപ്പെട്ടതാണ്. എന്തുകൊണ്ട് ഒരു വശത്തെ മാനത്തിനു മാത്രം മൂല്യം കല്പിക്കുന്നുവെന്നു ചോദിക്കാം . അത് ശരിയാണ് .പക്ഷെ കൺ മുന്നിൽ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാൽ ബുദ്ധിമുട്ടാണ് .എനിക്ക് അത്രയും മാർക്ക് കുറച്ചുമതി. നിങ്ങൾക്കാണ് വിജയമെങ്കിൽ .ഞാൻ തോറ്റ് തരാം .’Truth is a truth ,even if no one believes it ;a lie is a lie even if everyone believes it’ .ആരോപണം ഉന്നയിച്ച മാധ്യമപ്രവത്തകയെ ആദരിക്കുന്നു. ഇത് സുരേഷ് ഗോപി ക്കും എല്ലാ celebritti കൾക്കും പാഠമാകട്ടെ .ഒരു കുടുംബം മുഴുവൻ കമ്മ്യുണിസ്റ്റ് ആയിരിക്കുക എന്നത് ഈ കാലഘട്ടത്തിൽ മഹത്തരമാണ് .ഇനി എന്തുണ്ട് ബാക്കി എന്ന് ഒരാൾ ചോദിക്കുമ്പോൾ നമുക്ക് നെഞ്ചകം ചൂണ്ടി പറയാൻ കഴിയണം ഇതാ ഇവിടെ ഇരിപ്പുണ്ട് സത്യം എന്ന്.

Stories you may like

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

Tags: suresh gopiG Sakthidharan
Share12TweetSendShare

Latest stories from this section

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

Discussion about this post

Latest News

ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2025 ; മൂന്ന് സ്വർണ്ണ മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം

ഹിന്ദു പെൺകുട്ടികളെ വശീകരിക്കാൻ മോദിയുടെ പടം വെച്ചുള്ള ലെറ്റർപാഡ് ; ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ ചങ്കൂർ ബാബയുടെ കൂട്ടാളിയുടേതെന്ന് കണ്ടെത്തൽ

അൻമോൾ ഗഗൻ മാൻ എംഎൽഎ സ്ഥാനം രാജിവെച്ചു ; പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies