തിരുവനന്തപുരം: സ്വാമി അയ്യപ്പനുമായി ബന്ധപ്പെടുത്തി എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുമ്പ് അത് പരിശോധിക്കണമെന്നും, ഇത്തരം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് മാധ്യമ ധര്മ്മത്തിന് വിരുദ്ധമാണെന്നും കാണിച്ച് കുമ്മനം രാജേശഖരന് ട്വീറ്റ് ചെയ്തു.
അയപ്പനോട് വാവരെ സമീപത്ത് നിന്ന് പുറത്താക്കണമെന്ന് കുമ്മനം ആവശ്യപ്പെടുന്ന കാര്‍ട്ടൂണാണ് വിവാദമായത്. അസഹിഷ്ണുതയോടെ അത് കേള്‍ക്കുന്ന അയ്യപ്പന്റെ കാരിക്കേച്ചറും ഉപയോഗിച്ചിരിക്കുന്നു. ഇത്തരം കാര്ട്ടൂണുകള് ഹിന്ദുമതവിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും, വാസ്തവമല്ലാത്ത വാര്‍ത്തയുടെ പേരിലുള്ള കാര്‍ട്ടൂണിനെതിരെ അപകീര്‍ത്തി കേസ് കൊടുക്കണമെന്നും നിരവധി പേര് പ്രതികരിച്ചു.
നേരത്തെ ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് അന്യമതസ്ഥരെ ഒഴിവാക്കണമെന്ന് കുമ്മനം പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി കുമ്മനവും രംഗത്തെത്തി.
Discussion about this post