തിരുവനന്തപുരം: കേരളീയത്തെ ജനങ്ങൾ നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ വലിയ തള്ളിക്കയറ്റം കണ്ടു. അവരുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ പുതിയ തിളക്കം കാണാം.കേരളീയത്തോടുള്ള എതിർപ്പ് അതിലെ പരിപാടികളോടുള്ള എതിർപ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് എതിർപ്പിനു പിന്നിൽ. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്താണ് പരിപാടി എങ്കിലും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തി . നാടിന്റെ അഭിമനകാരമായ നേട്ടങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂർണമായും നിറവേറ്റിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു
കേരളീയം എല്ലാ വർഷവും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പരിപാടിയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post