തൃശൂര്‍: പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കൊണ്ടെന്ന് പൊലീസ്. കൊലപാതക സംഘത്തില്‍ 12 പേരുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
തൃശൂര്‍ വരാക്കര സ്വദേശി മെല്വിന്, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം സുഹൃത്തക്കളായ മിഥുന്, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റൂറല്‍ എസ്പി, ചാലക്കുടി ഡിൈവഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വഴിയരികിലാണ് ഇവരെ രക്തം വാര്‍ന്ന് ബോധരഹിതമായ നിലയില്‍ കണ്ടത്.
നാളുകളായി നിലനിന്ന വൈരാഗ്യത്തിന്റെ തുടര്‍ച്ചയായി 12 പേരുടെ സംഘം പറപ്പൂക്കരയിലെത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്കേറ്റ പരുക്കില്‍ നിന്ന് രക്തം വാര്‍ന്ന് മണിക്കൂറോളം റോഡില്‍ കിടന്നതാണ് മരണകാരണമെന്ന് കരുതുന്നു.
Discussion about this post