ചങ്ങനാശ്ശേരി : സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ വിദ്യാനികേതന്റെ സ്കൂൾ ആയ ഗായത്രി ഇൻക്ലൂസീവ് സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം സീമ ജാഗരൺ മഞ്ച് അഖില ഭാരതീയ സംഘടനാ സെക്രട്ടറി ശ്രീ എ. ഗോപാലകൃഷ്ണൻ നിർവഹിച്ചു. സ്കൂളിൽ ആരംഭിക്കുന്ന കിഷോരി വികാസകേന്ദ്രത്തിന്റെ ഉദ്ഘാടനം ഭാരതീയ ജനത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഡയറക്ടറുമായ ശ്രീ എം. ടി രമേശും നിർവ്വഹിച്ചു.
സ്കൂൾ വികസന സമിതി പ്രസിഡന്റ് ഡോക്ടർ R ജയകുമാർ അദ്ധ്യക്ഷൻ ആയ യോഗത്തിൽ മുഖ്യ രക്ഷാധികാരി ഡോക്ടർ ആർ. വി നായർ, സുകൃതം റീഹാബ് ഇൻസ്റ്റിട്യൂഷൻ മുഖ്യ രക്ഷാധികാരി ശ്രീ ലുക്കോസ്.കെ. ചാക്കോ, കിഷോരി വികാസ കേന്ദ്രം കൺവീനർ പ്രൊഫസർ വത്സലക്ഷ്മി, ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ കെ. പി സജികുമാർ, സ്കൂൾ പ്രിൻസിപ്പൽ വി.റ്റി. ഉണ്ണികൃഷ്ണൻ, പി.റ്റി.എ പ്രസിഡന്റ് വി. പി. യു ഉണ്ണിത്താൻ, തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ വികസന സമിതിയുടെ ജനറൽ കൺവീനറും ട്രസ്റ്റ് സെക്രട്ടറിയുമായ ശ്രീ ഒ. ആർ ഹരിദാസ് സ്വാഗതവും, സ്കൂൾ സമിതി സെക്രട്ടറി ശ്രീ എം. എൻ. അരുൺകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
Discussion about this post