ഡല്‍ഹി:പുതുവര്‍ഷം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോകുന്നു. എന്നാല്‍ ഇത്തവണ രഹസ്യമായല്ല പരസ്യമായി തന്നെയാണ് രാഹുല്‍ പോകുന്നത്.
എന്നാല്‍ രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചുകൊണ്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.ട്വിറ്ററിലാണ് രാഹുല്‍ യാത്രാവിവരം പുറംലോകത്തെ അറിയിച്ചത്. ‘കുറച്ച് ദിവസത്തേക്ക് ഞാന്‍ യൂറോപ്പിലേക്ക് പോകുന്നു. എല്ലാവര്പുതുവര്ഷാശംസകള് ‘ ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പാര്‍ട്ടിയുടെ 131മത് സ്ഥാപക ദിനത്തിലാണ് രാഹുല്‍ ഗാന്ധി പോകുന്നത് എന്നതാണ് ഇത്തവണത്തെ വിവാദം.പാര്‍ട്ടി സ്ഥാപനദിനത്തില് വിദേശത്ത് പോകാനുള്ള രാഹുലിന്റഎ തീരുമാനത്തെ പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന.നിര്‍ണായക സമയങ്ങളില്‍ രാജ്യത്ത് നിന്ന് മാറി നില്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി പലപ്പോഴും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട.
Discussion about this post