ഡല്‍ഹി: ആണവ സുരക്ഷാ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ക്ഷണം. അടുത്തവര്‍ഷം വാഷിംഗ്ടണില്‍ വെച്ചാണ് ആണവ ഉച്ചകോടി നടക്കുന്നത്.മാര്‍ച്ച് 31 മുതല്‍ രണ്ടു ദിവസത്തേക്കാണ് ആണവസുരക്ഷാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഇരുനേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post