ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം വന്‍ തീപിടുത്തം. പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്‍പായിട്ടാണ് തീപിടുത്തം ഉണ്ടായത്. ഡൗണ്ടൗണില് പ്രമുഖമായ ‘ദ അഡ്രസ് ഹോട്ടലിലാലണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
20 ാം നിലയുടെ പുറത്തു നിന്നാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയര്‍ന്നയുടന്‍ അലാറം മുഴങ്ങിയതിനാല്‍ ഹോട്ടലിനകത്തുള്ളവര് പെട്ടെന്ന് പുറത്തേക്ക് ഓടി. പുതുവല്‍സര ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി പൊലീസും സിവില്‍ ഡിഫന്‍സും സമീപത്തു തന്നെയുണ്ടായതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
സമീപത്ത് വലിയ കെട്ടിടങ്ങള്‍ ഇല്ലാത്തത് സിവില്‍ ഡിഫന്‍സിന് തലവേദന കുറച്ചു. ഹോട്ടലിലെയും സമീപ പ്രദേശത്ത് തടിച്ചു കൂടിയവരെയും ഒഴുപ്പിക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. അതേസമയം, തന്നെ തീയണക്കാനുള്ള ശ്രമവും ഊര്‍ജിതമായി.
തീപിടുത്തമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 63 നിലയുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉയരം 302 മീറ്ററാണ്.
Discussion about this post