കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന് അതിക്രമിച്ച് കയറിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനടക്കമുള്ള എട്ട് പ്രതികളെ വെറുതെ വിട്ടു. പരാതിക്കാരന് തുടര്‍ച്ചയായി ഹാജരാക്കത്തിനാലാണ് ഇവരെ വെറുതെ വിട്ടത്.
വളപട്ടണം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ് ഐയെ തട്ടിമാറ്റി കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് കെ സുധാകരന്. പ്രിന്‍സിപ്പല്‍ എസ് ഐ ബി കെ സിജുവിന്റെ പരാതി പ്രകാരമായിരുന്നു കേസ്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി കെ രാഗേഷ്, സജിവ് ജോസഫ്, സുദീപ് ജെയിംസ്, ഷറഫുദ്ദീന്, സുരേഷ്ബാബു എളയാവൂര്, റിയാസ് അത്താഴക്കുന്ന്, നൗഷാദ് തുടങ്ങി എട്ട് പേര്‍ക്കെതിരെയായിരുന്നു കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നാരോപിച്ചായിരുന്നു ഇവര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്.
Discussion about this post