കൊച്ചി: വാഗമണില്‍ നിരോധിത സംഘടനയായ സിമിയുടെ പരീശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന വാസിഖ് ബില്ല, ആലം ജെബ് അഫ്രീദി എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മുപ്പത്തിയേഴും മുപ്പത്തിയെട്ടും പ്രതികളാണിവര്‍.
കേസിലെ പ്രധാന പ്രതികളെല്ലാം അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വിചാരണ നടത്താനാണ് ദേശീയ അന്വേഷണ ഏജന്‍സി ആലോചിക്കുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വാഗമണിലെ തങ്ങള്‍പ്പാറയില്‍ സിമി ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ ആകെ 38 പേര് പ്രതികളാണ്. 2011 ജനുവരിയില്‍ 30 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ ആദ്യം കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് 2013 ജൂലായില്‍ മറ്റ് ആറുപേരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ ദേശദ്രോഹകുറ്റം, ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍, സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
Discussion about this post