നാഗ്പൂര്‍: പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്ക്കാരത്തിനായി തന്നെ സമീപിച്ചെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.
പുരസ്കാരങ്ങള്‍ നല്‍കുക തലവേദനയുണ്ടാക്കുന്നതാണ്. പലരും ഇതിനായി ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ പിന്തുടര്ന്നിരുന്നു. പ്രമുഖ ബോളിവുഡ് നടിയും തന്നെ സമീപിച്ചു. പത്മ ഭൂഷണ് അവാര്‍ഡിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായി ആശാ പരേഖ് തന്നെ കാണാന്‍ വന്നിരുന്നു. തന്റെ അപ്പാര്‍ട്ട്മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സന്ദര്‍ശിക്കാന്‍ 12ാം നിലയിലേക്ക് കോണിപ്പടി കയറി അവരെത്തി. തീര്‍ത്തും അപഹാസ്യമായാണ് തനിക്കത് അനുഭവപ്പെട്ടത്-ഗഡ്കരി പറഞ്ഞു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താന് താന്‍ പത്മ ഭൂഷണ് അര്‍ഹയാണെന്ന് അവര്‍ തന്നോട് പറഞ്ഞതായും നിതിന്‍ ഗഡ്കരി പറഞ്ഞു. 1992ല്‍ ആശാ പരേഖിന് രാജ്യം പത്മശ്രീ പുരസ്ക്കാരം നല്‍കിയിരുന്നു. 1970കള്‍ വരെ ബോളിവുഡില്‍ തിളങ്ങി നിന്ന നടിയാണ് ആശാ പരേഖ്.
Discussion about this post