ലക്നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കൃഷക് ഉപ്ഹാർ യോജന’ പ്രകാരം 51 കർഷകർക്ക് മുഖ്യമന്ത്രി ട്രാക്ടറുകൾ സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ 93 കർഷകരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇവരിൽ 51 കർഷകർ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് ട്രാക്ടറിന്റെ താക്കോൽ ഏറ്റുവാങ്ങി.
മൊറാദാബാദിലെ ബിലാരി അസംബ്ലിയിൽ ചൗധരി ചരൺ സിങ്ങിന്റെ 51 അടി ഉയരമുള്ള പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യുകയും ചടങ്ങിൽ കർഷകരെ ആദരിക്കുകയും ചെയ്യും.
50 അടി ഉയരമുള്ള ഒരു പ്രതിമ ഇവിടെ സ്ഥാപിക്കുന്നത് ഞങ്ങൾക്ക് അഭിമാന നിമിഷമാണെന്ന് എസ്പി നേതാവും ബിലാരി അസംബ്ലി എംഎൽഎയുമായ മുഹമ്മദ് ഫഹീം ഇർഫാൻ പറഞ്ഞു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വഗതം ചെയ്യുന്നു. മണ്ഡലത്തിന് വേണ്ടി മുഖ്യമന്ത്രി പുതിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺ സിംഗ്. 1979 ജൂലൈ മുതൽ 1980 ജനുവരി വരെ അദ്ദേഹം രാജ്യത്തിനായി സേവനമനുഷ്ടിച്ചു. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ അദ്ദേഹം മൊറാർജി ദേശായിയുടെ മന്ത്രിസഭയിലും കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചു.
Discussion about this post