കൊല്‍ക്കത്ത: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. മണിപ്പുര്‍, നാഗലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഭൂചലമുണ്ടായത്. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 4.32 നായിരുന്നു ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്. അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലമുണ്ടായത്.
ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇംഫാലില്‍ വീടുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നതായി പോലീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ട്വീറ്റ് ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഗുവാഹത്തിയില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന വിവിധ മേഖലകളിലേക്കെത്തും.
Discussion about this post