അയോദ്ധ്യ:ഭഗവാന്‍ ശ്രീരാമന്റെ നഗരമായ അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പുതുതായി നിര്‍മ്മിച്ച വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും നിര്‍വഹിക്കാന്‍ ഇന്ന് പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തും.നരേന്ദ്രമോദിയെ വരവേല്‍ക്കാനോരുങ്ങി കഴിഞ്ഞിരിക്കുകയാണ് അയോദ്ധ്യ.
രാവിലെ 10.30ന് പ്രധാനമന്ത്രി മോദി, നവീകരിച്ച അയോദ്ധ്യ റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും ഫ്‌ലാഗ് ഓഫ് ചെയ്യും. 11 മണിക്ക് ശേഷം പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഉച്ചയ്ക്ക് 12.30ന് പുതുതായി നിര്‍മിച്ച അയോദ്ധ്യ വിമാനത്താവളം ഉദ്ഘാടനവും നിര്‍വഹിക്കും..
15700 കോടിയുടെ വികസനപദ്ധതികള്‍ക്കാണ് അദ്ദേഹം ഇന്ന് തുടക്കമിടുന്നത്. അയോദ്ധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post