പത്താകോട്ട്: പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക ധാരണയുണ്ടെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പരീക്കര്‍ പറഞ്ഞു.
പത്താന് കോട് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പരീക്കര്‍.
പ്രതിരോധമന്ത്രിയ്ക്കൊപ്പം കര, വ്യോമസേന മേധാവികളും പത്താന്‍കോട്ടില്‍ സന്ദര്‍ശനം നടത്തി.
അതിനിടെ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. നാലാം ദിവസവും സൈന്യം തിരച്ചില്‍ തുടരുകയാണ് ഇതുവരെ ആറ് ഭീകരരെ സൈന്യം വധിച്ചു.
Discussion about this post