എറണാകുളം: പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പിടികിട്ടാപുള്ളികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ ജോൺസൺ, കാപ്പ കേസ് പ്രതി ഹിജാസ് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മരട് എസ്ഐയുടെ നേതുത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ നംവബറിലാണ് ലഹരിമാഫിയ കേസിലെ പ്രതിയായ ഹിജാസ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. 2019ൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജോൺസൺ.
പോലീസ് പിടികൂടിയ ഇയാൾ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
Discussion about this post