കോട്ടയം: പാമ്പാടിയിൽ ബാർ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുളിക്കൽ കവല സ്വദേശി ബിനിൽ മാത്യു , മണിമല സ്വദേശി അരുൺ ടി.എസ് എന്നിവരാണ് അറസ്റ്റിലായത്. പാമ്പാടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഇവർ ബാർ ജീവനക്കാരെ ആക്രമിച്ചത്. പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാർക്ക് ആയിരുന്നു മർദ്ദനം. ബാറിൽ അതിക്രമിച്ച് കടന്ന് ഇരുവരും ചേർന്ന് ബഹളം ഉണ്ടാക്കുകയും ടേബിളും കസേരകളും എടുത്ത് എറിയുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ജീവനക്കാരെ ഇരുവരും ചേർന്ന് ആക്രമിച്ചത്.
ബിയർ കുപ്പി കൊണ്ടായിരുന്നു ആക്രമണം. ഇതിൽ ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post