കോട്ടയം:കോട്ടയം ജില്ലയില്‍ ലൈസന്‍സില്ലാത്ത ശവമടക്ക് നടത്തുന്ന സെമിത്തേരികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല കളക്ടര്‍ ഉത്തരവിട്ടു. ഭരണങ്ങാനം പള്ളിയിലെ ശവകല്ലറയ്ക്ക് അനുമതി ലഭിച്ചത് കളക്ടറെ കബളിപ്പിച്ചാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
ജില്ലാകളക്ടര്‍ അറിയാതെ ഭരണങ്ങാനം പള്ളിയില്‍ ശവകല്ലറകള്‍ക്ക്് ലൈസന്‍സ് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ലൈസന്‍സില്ലാതെ ശവമടക്കുന്ന ജില്ലയിലെ മുഴുവന്‍ ശവക്കല്ലറകളെക്കുറിച്ചും , കല്ലറകളുടെ നിര്‍മ്മാണത്തെ കുറിച്ചും അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടത്.
സംസ്ഥാനത്തെ ഭൂരിപക്ഷം സെമിത്തേരികളും ലൈസന്‍സില്ലാത്തവയാണെന്ന് ആക്ഷേപമുണ്ട്. പലയിടത്തും സെമിത്തേരികള്‍ മലിനികരണവും,പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.
Discussion about this post