ലക്നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന് ഭാരത രത്ന നൽകി ആദരിച്ചതിൽ സന്തോഷമറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കുള്ള ആദരവായിരിക്കും ഇതെന്ന് യോഗി വ്യക്തമാക്കി. യുപിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഭാരത രത്ന ലഭിച്ചത് സംസ്ഥാനത്തിന് കൂടുതൽ പ്രത്യേകതയുള്ളതായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുൻ പ്രധാനമന്ത്രിയും കർഷക നേതാവുമായ ചൗധരി ചരൺ സിംഗിന് ഭാരത രത്ന നൽകി ആദരിച്ചത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. ഇത് രാജ്യത്തെ കോടിക്കണക്കിന് കാർഷർക്കുള്ള ആദരവാണ്. യുപിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഈ വാർത്ത സംസ്ഥാനത്തിന് കൂടുതൽ പ്രത്യേകതയുള്ളതാണ്. രാജ്യത്തിന്റെയും രാജ്യത്തെ കർഷകരുടെയും വികസനത്തിന് ചൗധരി നൽകിയ സംഭാവനകൾക്കൾക്കായി ആണ് അദ്ദേഹത്തിന് ഭാരത രത്ന നൽകി ആദരിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ട് ഉത്തർപ്രദേശിന് ദിശാബോധം ലഭിച്ചു’- യോഗി വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനം പോകുന്നത് ഗ്രാമങ്ങളിലൂടെയും പാടങ്ങളിലൂടെയും കൃഷിഭൂമികളിലൂടെയുമാണെന്ന് നമ്മുടെ മുൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഭാരത രത്ന നൽകി ആദരിക്കാനുള്ള തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. അന്തരിച്ച മുൻപ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും യോഗി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവുവിനും ചൗധരി ചരൺ സിംഗിനും കാർഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ഭാരത രത്ന പ്രഖ്യാപിച്ചത്.
Discussion about this post