പത്തനംതിട്ട: എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും എന്‍എസ്എസിന്റെ പ്രമേയം. പത്തനംതിട്ട മേക്കൊഴൂര്‍ എന്‍എസ്എസ് കരയോഗമാണ് പ്രമേയം നല്‍കിയിരിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കണമെന്നും ധനമന്ത്രി കെ.എം മാണിയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
മാണിയെ പരസ്യമായി പിന്തുണയ്ക്കുകയും സമുദായാംഗമായ ആര്‍. ബാലകൃഷ്ണപിള്ളയെ തള്ളിപ്പറയുകയും ചെയ്ത സുകുമാരന്‍ നായര്‍ക്കെതിരെ നേരത്തെയും പത്തനംതിട്ടയിലെ കോന്നിത്താഴം,മൈലപ്ര കരയോഗങ്ങള്‍ രംഗത്തു വന്നിരുന്നു.
കെ.എം മാണി മാന്യനായ വ്യക്തിയാണെന്നും ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങള്‍ തെളിയും വരെ മാണിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് സുകുമാരന്‍ നായര്‍ പരസ്യമായി പ്രസ്താവിച്ചത്. ബാലകൃഷ്ണപിള്ള കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് എന്‍.എസ്.എസുമായി യാതൊരു ബന്ധവും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Discussion about this post