മുടിവെട്ടുകടയിൽ വച്ച് ആ പയ്യനെ കണ്ടിലായിരുന്നുവെങ്കിൽ മലയാള സിനിമയ്ക്ക് സൂപ്പർസ്റ്റാറിനെ നഷ്ടമായേനേ എന്ന് നടൻ മണിയൻപിള്ള രാജു. മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അപ്പോളോ ഡിമോറോയിൽ വച്ചായിരുന്നു ആഘോഷപരിപാടി നടന്നത് . ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നിന്ന് വിളിച്ചു. ഒരു പുതിയ ചിത്രം തുടങ്ങുന്നു. അതിൽ അഭിനയിക്കാൻ ഒരു നടനെ വേണം. അപ്പോൾ ഞാൻ പറഞ്ഞു ഇന്ന് ഒരു പയ്യനെ കണ്ടിരുന്നു മുടിവെട്ടുകടയിൽ വച്ച്. അവൻ കൊള്ളാം. സൂപ്പറായിരിക്കും. സുകുമാരന്റെയും മല്ലികയുടെയും മകൻ ഇല്ലേ . പൃഥ്വിരാജ് എന്നാണ് പേര്. ഓസ്ട്രേലിയൻ എങ്ങോ ആയിരുന്നു പഠിച്ചിരുന്നത്. ഞാൻ എന്തായലും മല്ലികയോട് ചോദിച്ച് നോക്കാം – മണിയൻപിള്ള രാജുപറഞ്ഞു. മല്ലിക പിറ്റേന്ന് തന്നെ പൃഥ്വിരാജിനെ രഞ്ജിത്തിന്റെ അടുത്തേക്ക് പറഞ്ഞുവിടുകയാണ് ഉണ്ടായത്. പിന്നീട് രഞ്ജിത്ത് എന്നെ വിളിച്ച് പറഞ്ഞ് എന്റെ – മനസിലുണ്ടായ നടൻ ഇവൻ തന്നെ . ഇതിന് അപ്പുറം ആരുമില്ല. നന്ദനത്തിലെ എന്റെ നടൻ പൃഥ്വിരാജ് തന്നെ .
മല്ലികയ്ക്കും പൃഥ്വിരാജിനും ഇപ്പോഴും ആ ഒരു സ്‌നേഹമുണ്ട്. അമ്മ എന്ന രീതിയിൽ വൻ വിജയമാണ് മല്ലിക . ഒറ്റയ്ക്ക് നിന്ന് പൊരുതി ഇവിടം വരെ എത്തിയില്ലേ . എല്ലാവർക്കും ഒരു പാഠമാണ് മല്ലിക എന്നും നടൻ കൂട്ടിച്ചേർത്തു.
Discussion about this post