കൊച്ചി: ലാവ്ലിന് കേസിന്റെ കാലം കഴിഞ്ഞെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഇതെല്ലാം ചീറ്റിപ്പോയ കാര്യമാണ്. ആരു വിചാരിച്ചാലും ലാവ്ലിന് ഇനി കത്തിക്കാന്‍ സാധിക്കില്ലെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി നേരിടാനൊന്നുമില്ലെന്നും ജനങ്ങള്‍ അങ്ങനെ അതിനെ കാണുന്നില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുളള ഒരു പ്രചാരണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിന്റെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയുകയുള്ളു. 2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന്റെയെല്ലാം കാലം കഴിഞ്ഞുപോയി. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണ്-അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ കൂടെ എല്‍ഡിഎഫിനൊപ്പം വരേണ്ട ചില കക്ഷികള്‍ നില്‍ക്കുന്നുണ്ട്. അവര്‍ രാഷ്ട്രീയമായി തീരുമാനം എടുത്താല്‍ അവരെ എല്‍ഡിഎഫിനൊപ്പം സഹകരിപ്പിക്കുക തന്നെ ചെയ്യും. ബാലകൃഷ്ണപിള്ളയുടെയും, പി.സി ജോര്‍ജിന്റെയും പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. മുസ്ലീം വിഭാഗത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയതയെ എതിര്‍ക്കുന്ന ലീഗിന്റെ നിലപാടിനെ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും, വര്‍ഗീയതയ്ക്കെതിരായ നീക്കമായിട്ട് അതിനെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.
Discussion about this post