കാസര്‍കോട്: എസ്.എന്‍.സി ലാവ്ലിന് കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനേക്കുറിച്ച് പത്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വിചിത്രമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് തമാശയായി തോന്നിയത്. പത്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം സ്വന്തം പാര്‍ട്ടിയിലെ ആരേയോ ലക്ഷ്യമിട്ടതാണെന്നാണ് തോന്നുന്നത്. പിണറായിയെ ലക്ഷ്യമിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ ആരെയോ ലക്ഷ്യം വെക്കാന്‍ മുഖ്യമന്ത്രിയുടെ വൈഭവമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ വിധിയ്ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post