ശ്രീനഗര്‍: ജമ്മു -കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം തുരത്തി. ജമ്മുവിലെ ആര്‍എസ് പുര സെക്ടറിലാണ് പാക്ക് റേഞ്ചേഴ്സ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പുലര്‍ച്ചെവരെ നീണ്ടുനിന്ന വെടിവയ്പിനൊടുവിലാണു തീവ്രവാദികള്‍ പിന്മാറിയത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് മൂന്നു റൗണ്ടോളം വെടിയുതിര്‍ത്തു. ആര്‍എസ് പുര സെക്ടറിലെ തായ് മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അതേസമയം ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചില്ലെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഓഫീസര്‍ അറിയിച്ചു. ഷെല്ലാക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ബിഎസ്എഫ് അറിയിച്ചു.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് നിയന്ത്രണരേഖ ലക്ഷ്യമാക്കി അഞ്ചംഗം സംഘം നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
Discussion about this post