ആലപ്പുഴ: പാർട്ടി ഓഫീസിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈകീട്ടോടെയായിരുന്നു സംഭവം. എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിൽ ആയിരുന്നു അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടത്. കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം പ്രദേശത്തെ ചിലരുമായി അനിൽ കുമാർ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാൾ പാർട്ടി നേതാക്കളിൽ നിന്നും വിഷയത്തിൽ സഹായവും ചോദിച്ചിരുന്നു. എന്നാൽ പാർട്ടി കൂടെ നിൽക്കാൻ മടിക്കുകയായിരുന്നു. ഇതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന.
സജീവ സിഐടിയു ചുമട്ട് തൊഴിലാളിയാണ് ഇയാൾ. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post