ലാവ്ലിന് കേസില്‍ ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയെന്ന ആരോപണം തകര്‍ത്ത് ഹൈക്കോടതിയില്‍ സിബിഐ നിലപാട്. കേസിന്റെ വാദം വേഗത്തില്‍ വേണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതിയില്‍ സിബിഐ അനുകൂലിച്ചില്ല. റിവിഷന്‍ ഹര്‍ജിയിലെ വാദങ്ങളില്‍ ഉറച്ച് നിന്ന സിബിഐ എപ്പോള്‍ വാദം നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ കോടതിയ്ക്ക് തീരുമാനമെടുക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്.
നേരത്തെ ആര്‍എസ്എസ് ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടാണ് ഇത്തരമൊരു ഉപഹര്ജിയ്ക്ക് പിന്നില്‍ എന്ന വാദമാണ് പിണറായി വിജയന് ഉയര്‍ത്തിയത്. സിബിഐയെ സിപിഎം നേതാക്കളെ വേട്ടയാടുകയാണെന്ന വിമര്‍ശനവും പിണറായി ഉയര്‍ത്തി. എന്നാല്‍ ഇത്തരമൊരു രാഷ്ട്രീയ നീക്കമുണ്ടെന്ന വാദത്തിന്റെ മുനയൊടുക്കുന്നതായിരുന്നു സിബിഐയുടെ കോടതിയിലെ നിലപാട്. സിബിഐ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ പിന്തുണച്ചിരുന്നെങ്കില്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ബിജെപി-യുഡിഎഫ് സഖ്യമെന്ന പ്രചരണം സിപിഎം അഴിച്ച് വിടുമായിരുന്നു. അത്തരമൊരു സാധ്യത ഇല്ലാതാക്കുന്നതായി സിബിഐ സമീപനം.
റിവിഷന്‍ ഹര്‍ജി ഗൗരവമാണെന്ന ഹൈക്കോടതി പരാമര്‍ശവും സിബിഐയ്ക്ക് നേട്ടമായി. പിണറായി വിജയനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കോടതിയുടെ പരാമര്‍ശവും പ്രതിപക്ഷത്തിന് ഉപയോഗിക്കാനാകും.
Discussion about this post