ഡല്‍ഹി:രാജ്യാന്തര തലത്തില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയതോടെ ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 82 പൈസയും ഡീസല്‍ ലീറ്ററിന് 61 പൈസയുമാണ് കൂട്ടിയത്. വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
കഴിഞ്ഞ ഓഗസ്റ്റിന് ശേഷം പെട്രോള്‍ വില കൂട്ടുന്നത് ആദ്യമാണ്. തുടര്‍ച്ചയായി ഒന്‍പതു തവണ വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില ഉയരുന്നത്. ഡീസല്‍ വിലയും തുടര്‍ച്ചയായി അഞ്ചു തവണ കുറച്ചതിന് ശേഷമാണ് വീണ്ടും കൂട്ടുന്നത്.
Discussion about this post