ലക്നൗ: ഉത്തർപ്രദേശിൽ തട്ടികൊണ്ടുപോയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിച്ച് കുടുംബം . ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് കുടുംബം നന്ദി അറിയിച്ചത് .മേഘാലയ സ്വദേശിയായ അഖിലേഷ് ചൗഹാനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ
ചേർന്ന് തട്ടികൊണ്ട് പോയത്.
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കാരനാണ് അഖിലേഷ് സിംഗ് ചൗഹാൻ (49). ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അഖിലേഷിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മോചിപ്പിക്കണമെങ്കിൽ 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ യോഗി ആദിത്യനാഥിന്റെ പരിശ്രമത്തിലൂടെ ഇയാളെ അന്ന് തന്നെ രക്ഷപ്പെടുത്തുകയായിരുന്നു.
തട്ടികൊണ്ടുപോയ സംഭവം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുമായി സംസാരിക്കുകയും അഖിലേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് മേഘാലയ പോലീസ് നടപടിയെടുത്തു. ശേഷം അഖിലേഷിനെ സൗത്ത് ഗാരോ ഹിൽസ് വനത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ് എന്നും പോലീസ് അറിയിച്ചു.
Discussion about this post