മലപ്പുറം : കേരളത്തിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി ആദ്യമായി ദൃശ്യമായത്. പുണ്യമാസമായ റമദാനിലെ 29 നോമ്പുകൾ പൂർത്തിയാക്കുന്ന ഇസ്ലാം മത വിശ്വാസികൾ മാസപ്പിറ ദൃശ്യമായതോടെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു.
ശവ്വാൽ മാസപ്പിറവി ദൃശ്യമായാലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പള്ളികളിൽ പ്രത്യേകം നമസ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഒമാൻ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും ബുധനാഴ്ച തന്നെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
Discussion about this post