ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും മാലിദ്വീപും പങ്കിടുന്ന സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങൾ ഏറെ കാലം പഴക്കമുള്ളതാണെന്നും മോദി സന്ദേശത്തിൽ കുറിച്ചു. പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈദ്-ഉൽ- ഫിത്തർ. ലോകമെമ്പാടുമുള്ള ജനങ്ങൾ പരസ്പര വിശ്വാസത്തോടെയും അനുകമ്പയോടെയും ഈ പുണ്യദിനം ആഘോഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ ഇന്ത്യൻ ഹൈ കമ്മീഷനാണ് എക്സിൽ പോസ്റ്റ് പങ്കുവച്ചത്.
ഈദ് അൽ ഫിത്തറിന്റെ ശുഭമായ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും, റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ സർക്കാരിനും, ജനങ്ങൾക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു – ഇന്ത്യൻ കമ്മീഷൻ പറഞ്ഞു.
കഴിഞ്ഞ വർഷം മുഹമ്മദ് മുയിസു അധികാരമേറ്റത് മുതൽ ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്നു. ഇതേ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമത്തെ അവിടത്തെ അധികൃതർ പരിഹസിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുമ്പോഴും പ്രധാനമന്ത്രി ആശംസകൾ നേർന്നത് ഇന്ത്യയുടെ സാഹോദര്യവും സ്നേഹവുമാണ് പ്രകടമാക്കുന്നത്.
Discussion about this post