ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബിജെപിയ്ക്ക് ആര്‍എസ്എസിന്റെ വിമര്‍ശനം. കിരണ്‍ബേദി കെട്ടിയിറക്കിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലാണ് ബിജെപിയെ ശക്തമായി വിമര്‍ശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാകപിഴകളുണ്ടായിരുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഡല്‍ഹിയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രവും, മഫഌും തമ്മിലോ, ചായക്കടക്കാരനും, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും തമ്മിലോ ആയിരുന്നില്ല മത്സരം.സര്‍ക്കാര്‍ ഖജനാവ്, കഷ്ടപ്പാട്, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ എന്നിവ ഒരു വിഭാഗം മുന്നോട്ട് വച്ചപ്പോള്‍ എതിര് വിഭാഗത്തിന് നല്ല ഭരണം എന്ന ആശയമല്ലാതെ മറ്റൊന്നും മുന്നോട്ട് വെയ്ക്കാനുണ്ടായിരുന്നില്ല. എന്നിട്ടും ജനങ്ങള്‍ ഒരു പരീക്ഷണത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ഹര്ഷവര്ദ്ദനെ 2013ല്‍ രംഗത്തിറക്കിയത് പോലെ കിരണ്‍ബേദിയെ രംഗത്തെത്തിക്കാനുള്ള തീരുമാനം ഏറെ വൈകിപോയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പിന് മുന്‍പെ തോറ്റ് പോയിരുന്നു. ഇത് വ്യക്തമായിട്ടും തിരുത്താന്‍ ബിജെപി തയ്യാറായില്ല.
എതിരാളികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കാന്‍ കെജ്രിവാളിന് കഴിഞ്ഞു. മറ്റുള്ളവരുടെ പോരായ്മകളേക്കാള്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ചെയ്തതെന്നും ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ നവീന്‍കുമാര്‍ എഴുതിയ കവര്‍ സ്റ്റോറി വിലയിരുത്തുന്നു.
Discussion about this post