മുസ്ലിങ്ങളുടെ മത മൗലികവാദം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം താജിക്കിസ്ഥാന്‍ പോലീസ് രാജ്യത്തെ 13000 ആളുകളുടെ താടി ഷേവ് ചെയ്തു. പരമ്പരാഗത മുസ്ലിം വേഷങ്ങള്‍ വില്‍ക്കുന്ന 160 ഓളം കടകള്‍ അടച്ചുപൂട്ടി. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത്. മുസ്ലിം ഭൂരിപക്ഷ രാജ്യത്താണ് പൊലീസിന്റെ വിചിത്ര നടപടി.
പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. മുസ്ലിം റാഡിക്കലിസം തടയുന്നതിന്റെ ഭാഗമായാണ് നടപടി. മൂടുപടം ധരിക്കുന്നതിനെതിരെ ഏകദേശം 1700 ഓളം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബോധവത്ക്കരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം താജിക്കിസ്ഥാനിലെ ഒരു ഇസ്ലാം സംഘടന താജിക്കിസ്ഥാന്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു. അഫ്ഗാനടക്കമുള്ള അയര്രാജ്യങ്ങളില് നിന്നും തങ്ങളുടെ സംസ്ക്കാരത്തിലേക്ക് പുതിയ ആചാരങ്ങള്‍ കുടിയേറുന്നത് തടയാന്‍ തജിക്കിസ്ഥാന്‍ മതേതര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച്ച അറബിക് പേരുകളും മാതൃ-പിതൃ സഹോദരപുത്രന്മാരെ വിവാഹം കഴിക്കുന്നതും നിരോധിക്കാന്‍ തജിക്കിസ്ഥാന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു
Discussion about this post