കണ്ണൂർ: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹി പാലം ഇന്ന് അടക്കും. അറ്റകുറ്റപണികൾക്കായി ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടച്ചിടുക. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചത്.
ഈ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും തിരിഞ്ഞ് മോന്താൽ പാലം വഴി പോകണമെന്നാണ് നിർദേശം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ തലശ്ശേരിയിലെ ചൊക്ലി- മേക്കുന്ന് വഴി പോകണമെന്നും അധികൃതർ അറിയിച്ചു.
2016ലാണ് പാലത്തിൽ ഇതിന് മുൻപ് അറ്റകുറ്റപണികൾ നടത്തിയത്. 1933ൽ നിർമ്മിച്ച മാഹി പാലം 1971ലാണ് പുനർനിർമ്മിച്ചത്. പുതിയ പാലം വേണമെന്ന് നാട്ടുകാർ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഇതുസംബന്ധിച്ച് നടപടികളൊന്നും ആയിട്ടില്ല.













Discussion about this post