തിരുവനന്തപുരം: ചെന്തിട്ട ദേവീ ക്ഷേത്രത്തിലെ തീപിടുത്തത്തിന്റെ കാരണം ഷോട്ട് സർക്ക്യൂട്ടല്ലെന്ന് കണ്ടെത്തൽ. ഇലക്ട്രിക്ക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കണ്ടത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് നിർദേശം നൽകി. പോലീസും ദേവസ്വം ബോർഡും സംഭവത്തിൽ അന്വേഷണം നടത്തും.
ഇന്നലെയാണ് ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായത്. സംഭവത്തിന് പിന്നാലെ ദേവസ്വം മരാമത്തും ഇലക്ട്രിക് വിഭവഗവും പരിശോധന നടത്തിയിരുന്നു. ഷോട്ട് സർക്ക്യൂട്ട് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പിന്നീട് നടത്തയ പരിശോധനയിൽ ഇലക്ട്രിക് വയറിംഗിലോ ഉപകരണങ്ങളിലോ തകരാർ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തീപിടുത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ദേവപ്രശ്‌നത്തിന് ശേഷം ക്ഷേത്രം പുനർനിർമ്മിക്കാനാണ് തീരുമാനം. നവരാത്രിക്ക് മുൻപ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
Discussion about this post